
ഉദയ്പൂർ: പ്രമുഖ ബോളിവുഡ് നടി തപ്‌സി പന്നു വിവാഹിതയായി. ഡാനിഷ് ബാഡ്മിന്റൺ താരം മത്യാസ് ബോയാണ് വരൻ. ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. ശനിയാഴ്ച ഉദയ്പൂരിലായിരുന്നു വിവാഹം. ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 2013ൽ ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഡങ്കിയാണ് തപ്‌സിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ത്രില്ലർ ചിത്രമായ ഫിർ ആയ് ഹസീൻ ദിൽറുബയാണ് പുതിയ പ്രോജക്ട്.