hardik

അഹമ്മദാബാദ്: അഞ്ച് തവണ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത രോഹിത് ശ‌ർമ്മയ്ക്ക് പകരക്കാരനായി മുംബയ് ഇന്ത്യൻസിന്റെ ക്യപ്ടൻ സ്ഥആനം ഏറ്റെടുത്ത് ഹാർദിക് പാണ്ഡ്യയ്ക്ക് തോൽവിയോടെ തുടക്കം. ഇന്നലെ തന്റെ പഴയടീമായ ഗുജറാത്ത് ടൈറ്റൻസിനോട് 6 റൺസിനാണ് രോഹിതിന്റെ മുംബയ് ഇന്ത്യൻസ് തോറ്റത്. ഹാർദിക് ടീം വിട്ടതിനെത്തുടർന്ന് ഗുജറാത്തിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റുടുത്ത വിജയത്തോടെ തുടങ്ങാനമായി.

അരങ്ങേറ്റ സീസണിൽ തങ്ങളെ ചാമ്പ്യന്മാരും കഴിഞ്ഞ സീസണിൽ റണ്ണറപ്പുമാക്കിയ ക്യാപട്നനായ ഹാർദികിന് പക്ഷേ തന്റെ പഴയ ഹോംഗ്രൗണ്ടിൽ നല്ല വരവേൽപ്പല്ല ലഭിച്ചത്. ടോസ് സമയത്ത് രവിശാസ്ത്രി ഹാർദികിന്റെ പേര് പറഞ്ഞപ്പോൾ വലിയ കൂവലായിരുന്നു. രോഹിതിനെ തഴഞ്ഞ് ഹാർദികിനെ മുംബയ് മാനേജ്മെന്റ് ക്യാപ്ടനാക്കിയതിൽ വലിയ വിമർശനമാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. അതിന്റെ തുടർച്ചയായിരുന്നു ഇന്നലേയും. മത്സരത്തിലുടനീളം ഗാലറിയിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും ഹാർദികിനെ ആരാധക‌ർ ട്രോളിക്കൊണ്ടിരുന്നു. രോഹിത് ശ‌ർമ്മ എന്ന പേര് എപ്പോഴും ഗാലറിയിൽ മുഴങ്ങി. ഗ്രൗണ്ടിൽ ഒരു നായ കയറിയപ്പോൾ ആരാധകർ ഹാർദിക്, ഹാർദിക് എന്നാർത്തു വിളിച്ചു. മത്സരത്തിനിടെ രോഹിതിനോട് ലോംഗ് ഓണിലേക്ക് പോയി നിൽക്കെന്ന് ആജ്ഞാപിച്ചതിനും ബുംറയ്ക്ക് ആദ്യ ഓവറുകൾ നൽകാതെ സ്വയം ബൗൾ ചെയ്യാൻ തീരുമാനിച്ചതിനുമെല്ലാം വലിയ വിമർശനമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഹാർദികിനെതിരെ ഉയരുന്നത്. മത്സര ശേഷം പിന്നിൽനിന്ന് ചെന്ന് കെട്ടിപ്പിടിച്ച ഹാർദികിനോട് രോഹിത് തട്ടിക്കയറുന്ന വീഡിയോയും വൈറലായി. മുംബയ് ടീമിന്റെ ഉടമ ആകാശ് അംബാനിയുടെ മുന്നിൽ വച്ചായിരുന്നു ഈ സംഭവം.

വിമർശനങ്ങൾക്ക് മറുപടിയായി ടീമിനെ ജയിപ്പിക്കാനുള്ള സുവർണാവസരം ഹാർദികിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഉമേഷ് യാദവ് എറിഞ്ഞ് അവസാന ഓവറിൽ മുംബയ്ക്ക് ജയിക്കാൻ 19 റൺസ് വേണമായിരുന്നു. ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും അടിച്ചെങ്കിലും അടുത്ത പന്തിൽ ഹാർദികിനെ ഉമേഷ് രാഹുൽ തെവാതിയയുടെ കൈയിൽ ഒതുക്കുകയായിരുന്നു. അതേസമയം തോൽവി കാര്യമാക്കുന്നില്ലെന്നും ഇനിയും 13 മത്സരങ്ങൾ ഉണ്ടല്ലോയെന്നായിരുന്നു ഹാർദികിന്റെ മത്സരശേഷമുള്ള പ്രതികരണം.