srm-logo

കൊച്ചി: ഉന്നതവിദ്യാദ്യാസ രംഗത്തെ തമിഴ്നാട്ടിലെ മുൻനിര സ്ഥാപനമായ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി കായിക താരങ്ങൾക്കായി വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാന, ദേശീയ, രാജ്യാന്തര മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇതിനായുള്ള ട്രയലുകൾ ഏപ്രിൽ നാലിന് ആരംഭിക്കും. ഇന്ത്യയെയും തമിഴ്നാടിനെയും പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുത്തവർ സർട്ടിഫിക്കറ്റുകളുമായി പ്രവേശനത്തിന് എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തണം.