mangalamkunn-ayyappan

ശ്രീകൃഷ്ണപുരം: ഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. 55വയസ്സായിരുന്നു. ഇന്നലെ രാതി 7.30 നായിരുന്നു അന്ത്യം. മംഗലാംകുന്ന് ആനത്തറവാട്ടിലെ അഭിമാനമായിരുന്നു. തലയെടുപ്പിലും, പ്രശസ്തിയിലും മംഗലാംകുന്ന് അയ്യപ്പൻ എന്നും മുന്നിലായിരുന്നു.ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. 305 സെന്റിമീറ്റർ ഉയരം ഉള്ള മംഗലാംകുന്ന് അയ്യപ്പൻ നാടൻ ആനകൾക്കു തുല്യമായ അഴകും ലക്ഷണത്തികവുകളും ഒത്തിണങ്ങിയ ഗജവീരൻ ആണ്. തൃശൂർ പൂരത്തിനും നെന്മാറ വല്ലങ്ങിക്കും തിടമ്പേറ്റി എഴുന്നെള്ളിപ്പ് മുന്നിൽ നിന്ന് നയിച്ച ഗജ വീരൻ കൂടിയാണ് അയ്യപ്പൻ.