gas
GAS

കോഴിക്കോട്: വീടിന്റെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. വീട്ടുപകരണങ്ങളും പണവും കത്തിനശിച്ചു. വീടിന്റെ ജനാലച്ചില്ലുകളും തകര്‍ന്നു. തൊട്ടടുത്തുള്ള തെങ്ങിനും പൊട്ടിത്തെറിയെ തുടര്‍ന്ന് തീപിടിച്ചു.

കോഴിക്കോട് മാവൂരിലാണ് സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ തീപടര്‍ന്ന് പിടിച്ചതോടെ വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന തീകെടുത്തി. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ അപകടസാദ്ധ്യത ഒഴിവായിട്ടുണ്ട്.