m

താനെ: മഹാരാഷ്ട്രയിലെ താനെയിൽ 9 വയസ്സുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വീട്ടുമുറ്റത്ത് ഒളിപ്പിച്ചു. ഇബാദ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി സൽമാൻ മൗലവിയെ പൊലീസ് അറസ്റ്റു ചെയ്തു. പുതിയ വീട് നിർമിക്കാനായി 23 ലക്ഷം രൂപ കണ്ടെത്തുന്നതിനാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഇയാൾ രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സൽമാന്റെ സഹോദരൻ സഫ്വാൻ മൗലവിയേയും പൊലീസ് അറസ്റ്റു ചെയ്തു