d

കോ​ട്ട​യം​ ​:​ ​ഭ​ർ​ത്താ​വി​ന് ​പി​റ​ന്നാ​ൾ​ ​സ​മ്മാ​നം​ ​വാ​ങ്ങാ​നാ​യി​ ​പോ​കു​ന്ന​തി​നി​ടെ​ ​ക​ണ്ടെ​യ്ന​ർ​ ​ലോ​റി​യി​ടി​ച്ച് ​സ്കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​രി​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​കോ​ട്ട​യം​ ​നീ​റി​ക്കാ​ട് ​ക​ല്ല​മ്പ​ള്ളി​ ​കൊ​ല്ലം​കു​ഴി​യി​ൽ​ ​ബി​നോ​യു​ടെ​ ​ഭാ​ര്യ​ ​പ്രി​യ​ ​ബി​നോ​യി​ ​(48​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന് ​ ​വൈ​കി​ട്ട് ​ആ​റോ​ടെ​ ​കോ​ട്ട​യം​ ​നാ​ഗ​മ്പ​ടം​ ​പാ​ല​ത്തി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം


ഇ​രു​വ​രും​ ​ചേ​ർ​ന്ന് ​സ​മ്മാ​നം​ ​വാ​ങ്ങാ​ൻ​ ​ന​ഗ​ര​ത്തി​ലേ​യ്ക്ക് ​പോ​കും​വ​ഴി​ ​പാ​ലം​ക​യ​റി​ ​വ​ന്ന​ ​ലോ​റി​ ​ബി​നോ​യി​ ​ഓ​ടി​ച്ചി​രു​ന്ന​ ​സ്‌​കൂ​ട്ട​റി​ൽ​ ​ത​ട്ടു​ക​യാ​യി​രു​ന്നു.​ ​റോ​ഡി​ൽ​ ​ത​ല​യി​ടി​ച്ച് ​വീ​ണ​പ്പോ​ഴു​ണ്ടാ​യ​ ​ഗു​രു​ത​ര​ ​പ​രി​ക്കാ​ണ് ​മ​ര​ണ​കാ​ര​ണ​മാ​യ​ത്.​ ​ബി​നോ​യി​ ​കാ​ര്യ​മാ​യ​ ​പ​രി​ക്കു​ക​ളി​ല്ലാ​തെ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​പൊ​ടി​ ​ഉ​ത്പ​ന്ന​ങ്ങ​ളും,​ ​സ്‌​പൈ​സ​സും​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​എ​ത്തി​ച്ച് ​ഹോ​ൾ​സെ​യി​ൽ​ ​വി​ല്പ​ന​ ​ന​ട​ത്തു​ക​യാ​ണ് ​ബി​നോ​യി.​ ​മ​ക്ക​ൾ​ ​:​ ​ഗം​ഗ​ ​(​ഫാ​ഷ​ൻ​ ​ഡി​സൈ​ന​ർ​),​ ​ഗാ​യ​ത്രി​ ​(​ ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​).
കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​ ​മോ​ർ​ച്ച​റി​യി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​മൃ​ത​ദേ​ഹം​ ​ നാളെ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​വി​ട്ടു​ന​ൽ​കും.
.