
കൊച്ചി: പശ്ചിമേഷ്യയിലെയും റഷ്യയിലെയും രാഷ്ട്രീയ സംഘർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണിക്ക് വെല്ലുവിളി ഉയർത്തുന്നു. അമേരിക്കയിലും യൂറോപ്പിലും പലിശ കുറഞ്ഞാലും ആഗോള വിപണിയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് ധന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ഓഹരി വിപണികളിൽ നിന്നും പണം പിൻവലിക്കാൻ സാദ്ധ്യതയേറെയാണ്. അതേസമയം ഇന്ത്യൻ കടപ്പത്ര വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുകയാണ്.