d

ബോളിവുഡിലെ യുവതാരവും നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളുമായ ജാൻവി കപൂറിന്റെ തിരുപ്പതി ക്ഷേത്ര ദർശനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഓറി പങ്കിട്ട വീഡിയോയിൽ ജാൻവി കപൂർ തിരുപ്പതി ക്ഷേത്രത്തിലെ പടിക്കെട്ടുകളുടെ ഒരു ഭാഗം മുട്ടുകുത്തി കയറുന്നത് കാണാം .

ജാൻവിക്കൊപ്പും കാമുകൻ ശിഖർ പഹാരിയയും ഓറിയും ുണ്ടായിരുന്നു. മാർച്ച് 6ന് ജാൻവിക്ക് 27 വയസ് തികഞ്ഞിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ശിഖർ പഹാരിയക്കൊപ്പം ജാൻവി തിരുപ്പതി ക്ഷേത്രദർശനത്തിനെത്തിയത്. അവർ മുട്ടുകുത്തി ക്ഷേത്രപടവുക( കയറുന്നത് വീഡിയോയിൽ കാണാം. ഇതുവരെ ജാൻവി 50 തവണയും ശിഖർ 9 തവണയും ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്. തെലുങ്ക് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന നടി ദേവര എന്ന ചിത്രത്തിലാണ് പുതുതായി അഭിനയിക്കുന്നത്. മലയാളത്തിലെയും പ്രിയതാരമായിരുന്ന ശ്രീദേവിയുടെ മകൾ എന്ന ലേബൽ ജാൻവിയെ തെന്നിത്യയ്ക്കും പ്രിയങ്കരിയാക്കും എന്നാണ് സിനിമാ ലോകത്തെ സംസാരം.