rajeev

കൊല്ലം: കണ്ണനല്ലൂർ മൈതാനത്ത് ഉറങ്ങിക്കിടന്ന 25കാരന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി. ചേരിക്കോണം തെക്കേതിൽ വീട്ടിൽ പൊന്നമ്മയുടെ മകൻ രാജീവാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ഉത്സവ പരിപാടികൾ നടന്നുകൊണ്ടിരിക്കെ യുവാവ് ഫുഡ്ബോൾ ഗ്രൗണ്ടിൽ കിടന്നുറങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ ബസിന്റെ ‌ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.