ali

സ​മ്പ​ന്ന​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഷാ​ങ്്ഹാ​യി​യെ​ ​മ​റി​ക​ട​ന്ന് ​മും​ബ​യ്

കൊ​ച്ചി​:​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ചൈ​ന​യി​ലെ​ ​ഷാ​ങ്്ഹാ​യി​യെ​ ​മ​റി​ക​ട​ന്ന് ​ഏ​ഷ്യ​യി​ലെ​ ​ബി​ല്യ​യ​ണ​ർ​ ​ത​ല​സ്ഥാ​ന​മാ​യി​ ​മും​ബ​യ് ​മാ​റി.​ ​മും​ബ​യി​ൽ​ 92​ ​അ​തി​സ​മ്പ​ന്ന​രു​ള്ള​പ്പോ​ൾ​ ​ഷാ​ങ്ങ്ഹാ​യി​ൽ​ ​ഇ​വ​രു​ടെ​ ​എ​ണ്ണം​ 91​ ​ആ​ണ്.​ ​ഇ​ന്ത്യ​യി​ലെ​ ​അ​തി​സ​മ്പ​ന്ന​രു​ടെ​ ​മൊ​ത്തം​ ​ആ​സ്തി​ ​ഒ​രു​ ​ല​ക്ഷം​ ​കോ​ടി​ ​ഡോ​ള​റാ​യി​ ​ഉ​യ​ർ​ന്നു​വെ​ന്ന് ​ഹു​റൂ​ണി​ന്റെ​ ​പു​തി​യ​ ​പ​ഠ​ന​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.
ന​ട​പ്പു​വ​ർ​ഷം​ ​ഇ​ന്ത്യ​യി​ലെ​ ​അ​തി​സ​മ്പ​ന്ന​രു​ടെ​ ​പ​ട്ടി​ക​യി​ലേ​ക്ക് 94​ ​പേ​രാ​ണ് ​പു​തു​താ​യി​ ​എ​ത്തി​യ​ത്.​ ​ഇ​ന്ത്യ​യി​ലെ​ ​മൊ​ത്തം​ ​അ​തി​സ​മ്പ​ന്ന​രു​ടെ​ ​എ​ണ്ണം​ 271​ൽ​ ​എ​ത്തി.​ ​ഇ​ന്ത്യ​യി​ലെ​ ​ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ​ ​ആ​സ്തി​യി​ൽ​ ​മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 51​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യ​പ്പോ​ൾ​ ​ചൈ​ന​യി​ലെ​ ​അ​തി​സ​മ്പ​ന്ന​രു​ടെ​ ​മൊ​ത്തം​ ​ആ​സ്തി​ 20​ ​ശ​ത​മാ​നം​ ​കു​റ​ഞ്ഞു.
ശ​ത​കോ​ടീ​ശ്വ​ന്മാ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ആ​ഗോ​ള​ ​ത​ല​ത്തി​ൽ​ ​ജ​ർ​മ്മ​നി​യെ​ ​മ​റി​ക​ട​ന്ന് ​ഇ​ന്ത്യ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി.

മ​സ്ക് ​ത​ന്നെ​ ​മു​ന്നിൽ

ആ​ഗോ​ള​ ​മേ​ഖ​ല​യി​ൽ​ 23,100​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​ആ​സ്തി​യു​മാ​യി​ ​ഇ​ലോ​ൺ​ ​മ​സ്ക്കാ​ണ് ​പ​ട്ടി​ക​യി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്.​ ​ജെ​ഫ് ​ബ​സോ​സ് ​ര​ണ്ടും​ ​ഫ്രാ​ൻ​സി​ലെ​ ​ബെ​ർ​ണാ​ഡ് ​ആ​ർ​നോ​ൾ​ട്ട് ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.​ ​ഫേ​സ് ​ബു​ക്കി​ന്റെ​ ​മാ​ർ​ക്ക് ​സു​ക്ക​ർ​ബെ​ർ​ഗ് ​അ​ഞ്ചാം​ ​സ്വാ​ന​ത്താ​ണ്.​ ​പ​ത്താം​ ​സ്ഥാ​ന​ത്ത് 11,500​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​ആ​സ്തി​യു​മാ​യി​ ​റി​യ​ൻ​സ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ഉ​ട​മ​ ​മു​കേ​ഷ് ​അം​ബാ​നി​ ​ഇ​ടം​ ​നേ​ടി.

ഏഷ്യയിൽ മുകേഷ് അംബാനി

ഏഷ്യയിലെ ഏറ്റവും വലിയ അതിസമ്പന്നനെന്ന പദവി മുകേഷ് അംബാനി നിലനിറുത്തി. ഗൗതം അദാനി 8,600 കോടി ഡോളർ ആസ്തിയുമായി പട്ടികയിൽ പതിനഞ്ചാമനാണ്.

മലയാളികളിൽ യൂസഫലി

ഹു​റൂ​ൺ​ ​ആ​ഗോ​ള​ ​പ​ട്ടി​ക​യി​ൽ​ 700​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​ആ​സ്തി​യു​മാ​യി​ ​ലു​ലു​ ​ഗ്രൂ​പ്പ് ​ഉ​ട​മ​ ​എം.​ ​എ​ ​യൂ​സ​ഫ​ലി​ 455ാം​ ​സ്ഥാ​ന​ത്താ​ണ്.​ ​ജോ​യ് ​ആ​ലു​ക്കാ​സാ​ണ് ​മ​ല​യാ​ളി​ക​ളി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത്.​ ​പ​ട്ടി​ക​യി​ൽ​ 595ാം​ ​സ്ഥാ​ന​ത്തു​ള്ള​ ​ജോ​യ് ​ആ​ലു​ക്കാ​സി​ന്റെ​ ​ആ​സ്തി​ 500​ ​കോ​ടി​ ​ഡോ​ള​റാ​ണ്.​ ​ഇ​ൻ​ഫോ​സി​സ് ​സ​ഹ​സ്ഥാ​പ​ക​ൻ​ ​എ​സ് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​ബു​ർ​ജീ​ൽ​ ​ഹോ​ൾ​ഡിം​ഗ്സി​ലെ​ ​ഷം​ഷീ​ർ​ ​വ​യ​ലി​ൽ,​ ​ടി.​എ​സ് ​ക​ല്യാ​ണ​രാ​മ​ൻ,​ ​ആ​ർ.​പി​ ​ഗ്രൂ​പ്പ് ​ഉ​ട​മ​ ​ര​വി​ ​പി​ള്ള,​ ​ജെം​സ് ​ഗ്രൂ​പ്പി​ന്റെ​ ​സ​ണ്ണി​ ​വ​ർ​ക്കി,​ ​ശോ​ഭ​ ​ഗ്രൂ​പ്പി​ന്റെ​ ​പി.​എ​ൻ.​സി​ ​മേ​നോ​ൻ,​ ​ഇ​ൻ​ഫോ​സി​സ് ​സ​ഹ​സ്ഥാ​പ​ക​ൻ​ ​എ​സ്.​ ​ഡി​ ​ഷി​ബു​ലാ​ൽ​ ​എ​ന്നി​വ​രും​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​പി​ടി​ച്ചു.
ഓ​റ​ക്കി​ൾ​ ​ഗ്രൂ​പ്പി​ലെ​ ​തോ​മ​സ് ​കു​ര്യ​ൻ,​ ​ജ്യോ​തി​ ​ലാ​ബ് ​ഉ​ട​മ​ ​എം.​ ​പി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​മു​ത്തൂ​റ്റ് ​ഫി​നാ​ൻ​സ് ​ഗ്രൂ​പ്പി​ലെ​ ​ജോ​ർ​ജ് ​അ​ല​ക്സാ​ണ്ട​ർ​ ​മു​ത്തൂ​റ്റ്,​ ​ജോ​ർ​ജ് ​ജേ​ക്ക​ബ് ​മു​ത്തൂ​റ്റ്,​ ​ജോ​ർ​ജ് ​തോ​മ​സ് ​മു​ത്തൂ​റ്റ്,​ ​സാ​റ​ ​ജോ​ർ​ജ് ​മു​ത്തൂ​റ്റ്,​ ​കൊ​ച്ചൗ​സേ​ഫ് ​ചി​റ്റി​ല​പ്പി​ള്ളി,​ ​ഫൈ​സ​ൽ​ ​കൊ​ട്ടി​ക്കോ​ളി​ൻ,​ ​ആ​സാ​ദ് ​മൂ​പ്പ​ൻ,​ ​മ​ല​ബാ​ർ​ ​ഗോ​ൾ​ഡ് ​ഗ്രൂ​പ്പ് ​എം.​പി​ ​അഹ​മ്മ​ദ് ​എ​ന്നി​വ​രാ​ണ് ​ഹു​റൂ​ൺ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ ​മ​റ്റ് ​മ​ല​യാ​ളി​ക​ൾ.