
വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്ന കൊച്ചുകുട്ടികളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ തത്തയ്‌ക്കൊപ്പമുള്ള ആൺകുട്ടിയുടെ കൗതുകകരമായ അല്ലെങ്കിൽ ആളുകളെ അത്ഭുതപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
കുട്ടിയുടെ വായിലെ പല്ലെടുക്കുന്ന തത്തയാണ് വീഡിയോയിലുള്ളത്.തത്തയെ ആരോ പിടിച്ചിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഈ സമയം തന്നെ ഒരു കൊച്ചുആൺകുട്ടിയേയും കാണിക്കുന്നുണ്ട്.
തുടർന്ന് കുട്ടിയുടെ വായുടെയടുത്തേക്ക് തത്തയെ പിടിക്കുന്നു. അത് കേടായ പല്ല് തിരിച്ചറിയുകയും, പല്ലെടുക്കുകയും ചെയ്യുന്നു. ഈ സമയം കൊച്ചുകുട്ടി ചിരിക്കുകയാണ്. 'ഡെന്റിസ്റ്റ് തത്ത'യെന്നും, പല്ല് ഡോക്ടർ സൂപ്പർ എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.