fruits

കേരളത്തിലെ പഴവർഗ്ഗ വിപണിയുടെ സീസണായിട്ടും കച്ചവടം ഇഴയുന്നു. വേനൽ കടുക്കുകയും റംസാൻ വ്രതം ആരംഭിക്കുകയുംചെയ്തതോടെ റംസാൻ പഴവർഗങ്ങളുടെ വിപണി ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. എന്നാൽ ഇക്കുറി പഴവർഗ്ഗങ്ങളുടെ ഇറക്കുമതി മുൻവർഷത്തെക്കാൾ കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്. വേനൽക്കാലവും റംസാൻ വ്രതവും പഴവർഗങ്ങളുടെ വിപണിയിൽ ഉത്സവക്കാലമാണ്. സ്വദേശികളായ പഴങ്ങൾക്ക് പുറമെ നമുക്ക് സുപരിചിതമായ വിദേശപഴങ്ങൾ വരെ വിപണിയിൽ താരമാകുന്ന കാലം. പക്ഷേ, ഇക്കുറി ഇവരാരും എത്തിയിട്ടില്ല.

സീസണും കഴിഞ്ഞു

ആഭ്യന്തര വിപണിയിൽ ആപ്പിളിന്റെയടക്കം സീസൺ കഴിഞ്ഞതിനാൽ റംസാൻ വിപണിയിലും കാര്യമായ നേട്ടം വ്യാപാരികൾക്ക് ലഭിക്കില്ല. നിലവിൽ ഇറക്കുമതി ചെയ്യാൻ ഇരട്ടിവില നൽകണം. 25 ലധികം രാജ്യങ്ങളിൽ നിന്നാണ് പഴവർഗങ്ങൾ കേരളത്തിലെത്തുന്നത്. എന്നാൽ ഇക്കുറി കാലാവസ്ഥ വ്യതിയാനം മൂലം പഴങ്ങളുടെ ഉത്പാദനം വ്യാപകമായി കുറഞ്ഞതോടെ ഇറക്കുമതിയും വൻതോതിൽ കുറഞ്ഞു. സാധാരണ പ്രതിമാസം 100 മുതൽ 150 കണ്ടെയ്നർ വിദേശ ഫലങ്ങളാണ് കേരളത്തിലെത്തിരുന്നത്. എന്നാലിപ്പോൾ അത് 50ൽ താഴെയായി.

 പ്രിയൻ തണ്ണിമത്തൻ

ആപ്പിൾ, പ്ലം, സിട്രസ്, പിയർ, കിവി, സ്ട്രോബറി തുടങ്ങിയ ഇനങ്ങളാണ് ഇറക്കുമതി ചെയ്യുന്ന പഴവർഗ്ഗങ്ങളിൽ പ്രധാനി. ഇതിന് വേനൽക്കാലത്ത് ആവശ്യക്കാരും ഏറെയാണ്. നോമ്പ് തുറയ്ക്ക് ഫ്രൂഡ്സ് അനിവാര്യമാണെന്നിരിക്കെ പഴങ്ങൾ കുറവാണ്. എന്നാൽ ചൂടേറി നിൽക്കുന്നതിനാൽ ജനപ്രിയ ഇനങ്ങളായ തണ്ണിമത്തനും കരിക്കും വിപണിയിലെ സൂപ്പർ താരങ്ങളാണ്.

ആപ്പിൾ - 240

സിഡ്രസ് - 180

അനാർ -180

മാമ്പഴം 180

കിവി (പയ്ക്കറ്റ്) 100

സ്ട്രോബറി (പായ്ക്കറ്റ്) 100

തണ്ണിമത്തൻ 30 മുതൽ 45 വരെ