face

ഇനി രണ്ട് മാസക്കാലം കേരളത്തിൽ സുലഭമായി ലഭിക്കാൻ പോകുന്ന ഒന്നാണ് കണിക്കൊന്ന പൂവ്.ആദ്യകാലങ്ങളിൽ വിഷുകണിക്ക് മാത്രമായിരുന്നു മിക്കവരും കണിക്കൊന്ന പൂവ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ പൂവിന്റെ ആരോഗ്യഗുണങ്ങൾ മനസിലാക്കിയതോടെ സൗന്ദര്യസംരക്ഷണത്തിനും കേശസംരക്ഷണത്തിനും കൂടുതലാളുകളും അധികമായി ഇത് ഉപയോഗിക്കാൻ തുടങ്ങി. കണിക്കൊന്നയുടെ പൂവിന് മാത്രമല്ല ഔഷധ ഗുണങ്ങളുളളത്. ആയൂർവേദത്തിൽ പല രോഗങ്ങൾക്കും കണിക്കൊന്നയുടെ പട്ടയും കായയും ഉപയോഗിച്ചുവരുന്നുണ്ട്.

flower

മറ്റ് ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

1.കണിക്കൊന്നയുടെ പട്ടയിട്ട് തിളപ്പിച്ചാറ്റിയ വെളളത്തിൽ കുളിക്കുന്നതിലൂടെ വ്രണത്തിന്റെ പാടുകൾ പൂർണമായും നീക്കം ചെയ്യാൻ സഹായിക്കും.

2. ഇതിന്റെ പട്ടയിട്ട് കാച്ചിയെടുക്കുന്ന എണ്ണ തലയിൽ ദിവസവും പുരട്ടി മസാജ് ചെയ്യുകയാണെങ്കിൽ അകാലനര , മുടി കൊഴിച്ചൽ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും.

3. മുഖകാന്തി വർദ്ധിക്കാനും കറുത്ത പാടുകൾ നീക്കം ചെയ്യാനും കണിക്കൊന്നയുടെ പൂവ് സഹായിക്കും.

കണിക്കൊന്ന ഫേസ്‌പാക് തയ്യാറാക്കുന്ന രീതി

നന്നായി വൃത്തിയാക്കിയെടുത്ത കണിക്കൊന്ന പൂവാണ് പാക് തയ്യാറാക്കാനായി എടുക്കേണ്ടത്. ആവശ്യത്തിന് പൂവ് എടുക്കുക. അതിനെ പേസ്റ്റ് രൂപത്തിലാക്കി മാറ്റുന്നതിന് ആവശ്യത്തിന് പാലെടുക്കുക. ശേഷം നന്നായി അരച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് അര ടീസ്‌പൂൺ തേനും കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. പാക് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ രണ്ട് ദിവസം വരെ ഉപയോഗിക്കാം. എണ്ണമയമുളള ത്വക്കുളളവർ കണിക്കൊന്ന പേസ്റ്റ് തയ്യാറാക്കാൻ പാലിന് പകരം റോസ് വാട്ടർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഏത് പ്രായത്തിലുളളവർക്കും പാക് മുഖത്ത് പുരട്ടാവുന്നതാണ്. പാക്ക് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ചെറിയ ചൂടുളള വെളളത്തിൽ കഴുകി കളയാവുന്നതാണ്. ഏഴ് ദിവസം വരെ ഫേസ്‌പാക് മുഖത്ത് പുരട്ടിയാൽ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുളളൂ.