
മുംബയ്: ബോളിവുഡ് നടിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ കങ്കണ റണൗട്ടിനെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെക്കെതിരെ ദേശീയ വനിതാകമ്മിഷൻ രംഗത്ത്. സുപ്രിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാകമ്മിഷൻ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. മൂന്നു ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം.
തന്റെ അറിവോടെയല്ല സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് വന്നതെന്നും ഉടൻ പിൻവലിച്ചെന്നും സുപ്രിയ വിശദീകരിച്ചു.
ഇൻസ്റ്റഗ്രാമിലാണ് കങ്കണയുടെ ചിത്രത്തോടൊപ്പം പോസ്റ്റിട്ടത്. ഇതിനെതിരെ കങ്കണ രംഗത്തെത്തിയിരുന്നു. താൻ സിനിമയിൽ പല തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ സ്ത്രീകൾക്കും ബഹുമാനത്തിന് അർഹത ഉണ്ടെന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് ബി.ജെ.പിക്ക് വേണ്ടി കങ്കണ റണൗട്ട് ജനവിധി തേടുന്നത്.