vinu

വൈപ്പിൻ: കാർ തടഞ്ഞുനിറുത്തി യുവതിയുടെ ഫോൺ കവർന്ന കേസിൽ യുവാവ് പിടിയിലായി. നായരമ്പലം കുടുങ്ങാശേരി ചുള്ളിപ്പറമ്പിൽ വിനുവാണ് (35) ഞാറക്കൽ പൊലീസിന്റെ പിടിയിലായത്. വീട്ടിലേക്ക് ബിയർകുപ്പി എറിയുകയും ഫോൺവിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതിന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. അതിന്റെ വിരോധത്തിൽ ഒറ്റയ്ക്ക് കാറോടിച്ചുപോവുകയായിരുന്ന യുവതിയുടെ കാറിന് മുമ്പിൽ കയറിനിന്ന് വാഹനം നിറുത്തിച്ച് മൊബൈൽഫോൺ കൈക്കലാക്കിയത്.
ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ അഖിൽ വിജയകുമാർ, കെ.കെ. ദേവരാജ്, എ.എസ്.ഐ സി.എ. ഷാഹിർ, സീനിയർ സി.പി.ഒമാരായ ടി.ബി. ഷിബിൻ, സി.ടി. സുനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.