
പുഷ്പ 2 വിനുശേഷം സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം ചരൺ നായകൻ. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ദേവശ്രീ പ്രസാദാണ് സംഗീതം. ഷങ്കർ ചിത്രം ഗെയിം ചേയർ, ആർസി 16 എന്നീ ചിത്രങ്ങൾക്കുശേഷം രാം ചരൺ അഭിനയിക്കുന്ന ചിത്രമാണ് . പുഷ്പ ടുവിന്റെ ജോലികളിലാണ് സുകുമാർ. ആഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മാണം. പുഷ്പയുടെ ആദ്യഭാഗം നേടിയ വിജയം രണ്ടാംഭാഗവും കൈവരിക്കുമെന്ന പ്രതീക്ഷ വാനോളമാണ്.അതേസമയം രാംചരൺ നായകനായി ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന ആർസി 16 ഹൈദരാബാദിൽ ചിത്രീകരണം ആരംഭിച്ചു. ബോളിവുഡ് താരം ജാൻവി കപൂർ ആണ് നായിക. ബോളിവുഡ് താരം ബോബി ഡിയോൾ , കന്നട താരം ശിവരാജ് കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. ആന്റണി വർഗീസിന്റെ തെലുങ്ക് അരങ്ങേറ്രം കൂടിയാണ്. എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.