
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഡി.പി (ഡിസ്‌പ്ളേ പിക്ച്ചർ) കാമ്പെയിനുമായി ആം ആദ്മി പാർട്ടി. ഫെയ്സ്ബുക്ക്, എക്സ്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലും അഴികൾക്കുള്ളിൽ കേജ്‌രിവാൾ നിൽക്കുന്ന ചിത്രം ഡി.പി ആക്കണമെന്ന് ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ അതിഷി മർലേന നേതാക്കളോടും പാർട്ടി പ്രവർത്തകരോടും ആഹ്വാനം ചെയ്തു. 'മോദിയുടെ ഏറ്റവും വലിയ ഭയം കേജ്‌രിവാൾ" എന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. കേജ്‌രിവാളിന്റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യം.