
റിയാദ്:ലോകത്തിലെ ആദ്യത്തെ ഡ്രാഗൺ ബോൾ തീം പാർക്കിനായി സൗദിയിലെ ഖിദ്ദിയ സിറ്റി ഒരുങ്ങുന്നു. ഖിദ്ദിയ നിക്ഷേപ കമ്പനി ഡയറക്ടർ ബോർഡാണ്ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസ്നി വേൾഡിന്റെമാതൃകയിൽ നിർമിക്കുന്ന ഖിദ്ദിയയുടെ 'പവർ ഓഫ് പ്ലേ' ചിന്തയെ ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അഞ്ച് ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലാണ് ഈ പാർക്ക് ഒരുങ്ങുന്നത്. ഐതിഹാസികമായ ഡ്രാഗൺ ബാൾ സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏഴ് വ്യത്യസ്ത തീം ഏരിയകളിലായി ആനിമേഷന്റെഅത്ഭുത ലോകം തുറക്കും. ഡ്രാഗൺ ബാൾ സിനിമയിലെ 'കാമിസ് ഹൗസ്', 'ദ ക്യാപ്സ്യൂൾ കമ്പനി', 'പ്ലാനറ്റ് ബീറസ്' എന്നീ കഥകളിലുടെ ആസ്വാദ്യകരമായ ഒരു സംവേദനാത്മക യാത്രയാനുഭവമാണ് സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് പ്രമുഖ വിനോദ കമ്പനികൾ ഒരുക്കുന്ന 30ലധികം ഗെയിമുകളാണ് ഈ പാർക്കിൽ സന്ദർശകരെ കാത്തിരിക്കുക.ഖിദ്ദിയ സിറ്റിയുടെ ഗെയിമിംഗ്, എസ്‌പോർട്സ് ഡിസ്ട്രി്ര്രക്ആരംഭിച്ചതിന് പിന്നാലെയാണ് തീം പാർക്കിന്റെ ലോഞ്ചിങ്ങ്.
ഭാവനക്ക് അതീതമായി ആനിമേഷൻ ലോകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു വിനോദ കേന്ദ്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും ടോയ് ആനിമേഷനും സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന നിരവധി പ്രോജക്ടുകളിൽ ഒന്നാണ് ഡ്രാഗൺ ബാൾ തീം പാർക്ക്. ലോകത്തിെന്റ വിനോദ തലസ്ഥാനമെന്ന നിലയിൽ ഖിദ്ദിയ നഗരത്തെ ഈ പാർക്ക് ശക്തിപ്പെടുത്തും.
ഗെയിമിങ് വ്യവസായ കമ്പനികൾക്കും ഏറ്റവും പ്രമുഖ ഇസ്‌പോർട്സ് ക്ലബ്ബുകൾക്കുമുള്ള ഇൻകുബേറ്ററായ ഗെയിമിങ് ഇസ്‌പോർട്സ് സോൺ, ലോകത്തെ ഏറ്റവും വലുപ്പമുള്ളവയിൽ ഒന്നായ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, മോട്ടോർ സപോർട്സിനായുള്ള സ്പീഡ് ട്രാക്ക് എന്നീ മൂന്ന് പ്രധാന പദ്ധതികൾ ഖിദ്ദിയയിൽ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമുള്ള സുപ്രധാന പ്രഖ്യാപനമാണ് 'ഡ്രാഗൺ ബാൾ തീം പാർക്കിന്റെത്. ജപ്പാനിലെ പ്രമുഖ ആനിമേഷൻ കമ്പനിയും യഥാർഥ ഡ്രാഗൺ ബാൾ കഥാപാത്രങ്ങളുടെ സ്രഷ്ടാക്കളുമായ ടോയ് ആനിമേഷനാണ് പാർക്ക് ഒരുക്കുന്നത്.