
വല്ലിംഗ്ടൺ: യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ട് ന്യൂസിലാൻഡ്. കരാർ മെയ് 1 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ പാർലമെന്റ് കരാർ അംഗീകരിച്ചതായി ന്യൂസിലാൻഡ് വാണിജ്യകൃഷി മന്ത്രി അറിയിച്ചു. വെല്ലിംഗ്ടണും ബ്രസൽസും 2023 ജൂലൈയിൽ കരാർ ഒപ്പിട്ടു. യൂറോപ്യൻ പാർലമെന്റ് നവംബറിൽ ഇത് അംഗീകരിക്കുകയും ചെയ്തു.
ബീഫ്,ലാമ്പ്,ബട്ടർ,ചീസ് വ്യവസായത്തിന് കരാർ ഗുണകരമാകുമെന്ന് ന്യൂസിലാൻഡ് പ്രതീക്ഷിക്കുന്നു. അതോടൊപ്പം കിവി പഴം പോലെയുള്ള മറ്റ് കയറ്റുമതികളുടെ താരിഫ് നീക്കം ചെയ്യുന്നു.
വസ്ത്രങ്ങൾ,കെമിക്കലുകൾ,ഫാർമസ്യൂട്ടിക്കൽസ്,കാറുകൾ,വൈൻ,മിഠായികൾ എന്നിവയുൾപ്പെടെയുള്ള കയറ്റുമതിയുടെ തീരുവകൾ യൂറോപ്യൻ യൂണിയൻ എടുത്തുകളയും.
ന്യൂസിലാൻഡിന്റെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിൽ നാലാമതാണ് ഇയു. 2022 ൽ ചരക്ക് സേവന മേഖലയിൽ 20.2 ബില്യൺ ന്യൂസിലാൻഡ് ഡോളറിന്റെ വ്യാപാരമാണ് നടന്നത്.