
തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈവർഷത്തെ മദർ തെരേസ സ്മാരക പുരസ്‌കാരം വാവ സുരേഷിന്.പരിസ്ഥിതി, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. ഇന്ന് (27) വൈകിട്ട് 3ന് പാളയം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ സന്ധ്യ ജയേഷ് പുളിമാത്ത് അറിയിച്ചു.