shivaramakrishnan

ചെന്നൈ : നിറത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കളിയാക്കിയ ആൾക്ക് ചുട്ടമറുപടി നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റർ എൽ. ശിവരാമകൃഷ്ണൻ. മഹാബലിപുരം അയ്യപ്പൻ ക്ഷേത്രത്തിന്റെ 50-ാം വാർഷികം പ്രമാണിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റായി പശ്ചാത്തലത്തിലുളള ആനയെ രാത്രിയിൽ താങ്കളെക്കാൾ നന്നായി കാണാം എന്ന് കമന്റിട്ടയാൾക്ക് '' അതേ,ഞാൻ കറുപ്പാണ്. ഒരു ക്ഷേത്രോൽസവത്തിന്റെ ഫോട്ടോയെ നിറത്തിന്റെ പേരിൽ കളിയാക്കുന്ന നീയൊക്കെ എത്ര മോശമാണ് ""- എന്നാണ് ശിവരാമകൃഷ്ണൻ മറുപടി നൽകിയത്.