adani

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്ററായ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഒഡിഷയിലെ ഗോപാൽപൂർ തുറമുഖം ഏറ്റെടുത്തു. ഏകദേശം 3,080 കോടി രൂപയ്ക്ക് ഗോപാൽപൂർ തുറമുഖത്തിന്റെ 95 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്. ഈ വർഷം ജൂണിന് മുൻപ് ഇടപാട് പൂർത്തിയാകുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഒഡിഷയിലെ ഖനന മേഖലകളോട് ഏറെ അടുത്ത് കിടക്കുന്ന ഗോപാൽപൂർ തുറമുഖം കൂടി പ്രവർത്തന പരിധിയിൽ വരുന്നതോടെ രാജ്യത്തെ ലോജിസ്റ്റിക് മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് അദാനി പോർട്ട്സ് സി.ഇ.ഒ കരൺ അദാനി പറഞ്ഞു.