se

ജയ്പൂർ: മെഡിക്കൽ എൻജിനിയറിംഗ് എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. ഈ വർഷം ആറാമത്തെ വിദ്യാർത്ഥിയാണ് ജീവനൊടുക്കുന്നത്. മെഡിക്കൽ എൻട്രൻസ് പരിശീലന വിദ്യാർഥിയായ ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള 20കാരനാണ് താമസ സ്ഥലത്തെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്. മാതാപിതാക്കൾ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനാൽ സുഹൃത്തുക്കളെ വിളിക്കുകയും ഇവർ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.