little-ironweed

മൈഗ്രേൻ പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണിത്. ഇതു മുഴുവനുമായി പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചതച്ച് ഇതിന്റെ നീരെടുത്ത് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേയ്ക്കാം. ഇത് തലവേദനയ്ക്കും കണ്ണിന്റെ കാഴ്ചയ്ക്കും തലനീരിറങ്ങുന്നതിനുമെല്ലാം നല്ലതാണ്. ആന്റിഓക്സിഡന്റ് ഗുണങ്ങളാൽ സമ്പുഷ്ടമാണ് പൂവാംകുരുന്നില. ക്യാൻസർ രോഗം തടയാനും ഇത് സഹായിക്കും. ദശപുഷ്പങ്ങളിൽ ഒന്നായ പൂവാംകുരുന്നില ശരീരത്തിന്റെ ചൂടു കുറയ്ക്കാനും സഹായിക്കും. വെർണോനിയ സീനേറിയ എന്നാണു ശാസ്ത്രീയ നാമം.