beauty

നല്ല ഭംഗിയുള്ള വസ്‌ത്രം ധരിച്ചിട്ട് മാത്രം കാര്യമില്ല. ഒരു കംപ്ലീറ്റ്‌ ലുക്ക് ലഭിക്കണമെങ്കിൽ നമ്മൾ തിരഞ്ഞെടുക്കുന്ന ആഭരണങ്ങൾ, മേക്കപ്പ്, ചെരുപ്പ് തുടങ്ങിയ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഇതിൽ വസ്ത്രം കഴിഞ്ഞാൽ പ്രധാന്യം കൂടുതലുള്ളത് ആഭരണങ്ങൾക്കാണ്.

പണ്ടുകാലത്ത് സ്വർണം, വെള്ളി, മുത്തുമാലകൾ എന്നിവയാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് കളിമണ്ണ്, പേപ്പർ എന്നിവയിൽ വരെ ആഭരണങ്ങളുണ്ടാക്കുന്നുണ്ട്. ഇപ്പോഴിതാ വീണ്ടും ട്രെൻഡ് മാറി മറിയുകയാണ്. മുത്തുമാല (പേൾ മാല) ആണ് പല വൈറൽ ഫോട്ടോഷൂട്ടുകളിലെയും താരമായി മാറിയിരിക്കുന്നത്. സെലിബ്രിറ്റികളുടെ ഏറ്റവും പുതിയ ലുക്കിലെല്ലാം പേൾ മാലയാണ് അവർ ഉപയോഗിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Alia Bhatt 💛 (@aliaabhatt)

പോച്ചറിന്റെ പ്രസ്‌ മീറ്റിനാണ് ആലിയ ഭട്ട് സാരിയിലെത്തിയത്. കറുപ്പിൽ ഗോൾഡൻ കളർ ബോർഡറുള്ള സഭ്യസാചി സാരിയോടൊപ്പം എട്ട് ലെയറുള്ള പേൾ ചോക്കറാണ് താരം ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള മാലയ്‌ക്ക് ചേരും വിധം വെള്ളയിൽ കറുപ്പ് കല്ല് പതിപ്പിച്ച സ്റ്റ‌‌ഡ്‌ ആണ് പെയർ ചെയ്‌തിരിക്കുന്നത്.

View this post on Instagram

A post shared by Janhvi Kapoor (@janhvikapoor)

അടുത്തതായി ജാൻവി കപൂറിന്റെ സാരി ലുക്ക് ആണ്. വെള്ള നിറത്തിലുള്ള സാരിയിൽ ധാരാളമായി പേൾ ഡിസൈൻ കൊടുത്തിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ വലിയൊരു പേൾ മാല ധരിച്ചിട്ടുണ്ടെന്ന് തോന്നുമെങ്കിലും അത് ബ്ലൗസിന്റെ ഡിസൈനാണ്. ധാരാളം ലെയറുകളുള്ള മാല ധരിച്ചിട്ടുള്ളതായാണ് കാണുമ്പോൾ തോന്നുന്നത്. ഈ റെഡി‌മെയ്‌ഡ് സാരിയുടെ താഴ്‌ഭാഗത്തും ധാരാളം മുത്തുകൾ പിടിപ്പിച്ചിട്ടുണ്ട്. തരുൺ തഹിലിയാനി യാണ് സാരി ഡിസൈൻ ചെയ്‌തിരിക്കുന്നത്.

View this post on Instagram

A post shared by Abu Jani Sandeep Khosla (@abujanisandeepkhosla)

അബു ജാനി സന്ദീപ് ആണ് നിത അമ്പാനി ധരിച്ചിരിക്കുന്ന ഈ സാരിക്ക് പിന്നിൽ. ധാരാളം കുഞ്ഞ് പേൾ മാലകൾ കൊണ്ടാണ് ബ്ലൗസ് ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വലിയ പേൾ മാലയും നിത അമ്പാനി ധരിച്ചിട്ടുണ്ട്. അംബാനി കുടുംബത്തിലെ മരുമകൾ ശ്ലോക മേഹ്‌ത്തയുടെ പേൾ മാല ധരിച്ച ഫോട്ടോയും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല അനന്ത് അമ്പാനിയുടെ പ്രീ വെഡ്ഡിംഗ് ഫംഗ്‌ഷനുകളിൽ രാധിക മെർച്ചന്റും ഇഷ അംബാനിയും പേൾ മാലകൾ പെയർ ചെയ്‌തിരുന്നു.

View this post on Instagram

A post shared by Priyanka Borkar (@priyanka.s.borkar)