കരമന: തളിയൽ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കാലടി,നെടുങ്കാട് വാർഡുകളിലെ വീട്ടുകരം നഗരസഭ ഉദ്യോഗസ്ഥർ സ്വീകരിക്കും.ഇന്ന് രാവിലെ 9.30 മുതൽ 12.30വരെ ടി.ആർ.ഡബ്ളിയു ഓഫീസിലാണ് കരം സ്വീകരിക്കുന്നത്.ഇ പോസ് മെഷീൻ വഴിയാണ് കരം സ്വീകരിക്കുന്നത്.ഗൂഗിൾ പേ,പേ ടിഎം,നെറ്റ് ബാങ്കിംഗ്,ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് തുടങ്ങിയവ വഴിയും കരം അടയ്ക്കാം.ഓൺലൈൻ രസീതാണ് ലഭിക്കുക.അവസാനം കരം അടച്ച രസീത് കൊണ്ട് വരണം.