
ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ പ്രദർശനത്തിന്. ഭാവനയാണു നായിക. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, വീണ നന്ദകുമാർ, അൽത്താഫ് സലിം, മേജർ രവി, ഗണപതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന സുവിൻ സോമശേഖരൻ, മെെത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മാണം.