axis
ആക്‌സിസ് ബാങ്ക്

കൊച്ചി: ആക്‌സിസ് ബാങ്ക് ഐ.ബി.യു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കൾക്ക് അമേരിക്കൻ ഡോളറിലെ സ്ഥിര നിക്ഷേപങ്ങൾ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതൽ പത്തു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ആരംഭിക്കാനാവുക.

പൂർണമായും കടലാസ്രഹിതമായ ഈ ഡിജിറ്റൽ അക്കൗണ്ടുകൾ എവിടെ നിന്നും എപ്പോഴും ആരംഭിക്കുകയും ഡിജിറ്റലായി മാനേജു ചെയ്യുകയും സാദ്ധ്യമാകും. ആക്‌സിസ് ബാങ്ക് മൊബൈൽ ആപ്പിലൂടെ ഇവ കാലാവധിക്ക് മുൻപേ പൂർണമായോ ഭാഗികമായോ പിൻവലിക്കുവാനുള്ള അപേക്ഷയും നൽകാനാവും.

ലീഡിംഗ് ബാങ്ക് എന്ന നിലയിൽ ഗിഫ്റ്റ് സിറ്റിയെ ആഗോള തലത്തിലെ നിക്ഷേപകരുടെ താത്പര്യമുള്ള സാമ്പത്തിക സേവന കേന്ദ്രമാക്കി മാറ്റാനുള്ള സർക്കാർ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനുള്ള പ്രതിബദ്ധതയാണ് തങ്ങൾക്കുള്ളതെന്ന് ആക്‌സിസ് ബാങ്ക് പ്രസിഡന്റും ഹോൾസെയിൽ ബാങ്കിംഗ് പ്രോഡക്ട്‌സ് മേധാവിയുമായ വിവേക് ഗുപ്ത പറഞ്ഞു.