saudi-arabia

ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നു. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയാകുന്നത് റൂമി അൽഖഹ്തനിയാണ്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ കീഴിൽ സൗദി അറേബ്യയുടെ മറ്റൊരു ചുവടുവയ്പ്പാണിത്.

അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ റൂമി അൽഖഹ്താനി തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യയുടെ ആദ്യ പങ്കാളിത്തമാണിത്, റൂമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇതാദ്യമായാണ് സൗദി അറേബ്യ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ഖലീജ് ടൈംസും എബിസി ന്യൂസും റിപ്പോർട്ട് ചെയ്തു.യഥാർത്ഥത്തിൽ റിയാദിൽ നിന്നുള്ള അൽഖഹ്താനിക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യനിൽ അടുത്തിടെ പങ്കെടുത്തതുൾപ്പെടെ ആഗോള മത്സരങ്ങളിൽ പങ്കെടുത്ത ചരിത്രമുണ്ട്.

View this post on Instagram

A post shared by rumy alqahtani | رومي القحطاني 🇸🇦 (@rumy_alqahtani)