hitachi
ഹിറ്റാച്ചി

കൊച്ചി: രാജ്യത്തെ മുൻനിര പേയ്‌മെന്റ്, വാണിജ്യ സേവന ദാതാവായ ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസിന്റെ വൈറ്റ് ലേബൽ എ.ടി.എമ്മുകളുടെ എണ്ണം 10,000 പിന്നിട്ടു. ഇവയി​ൽ 27 ശതമാനം ദക്ഷിണേന്ത്യയിലാണ്. ഹിറ്റാച്ചി മണി സ്‌പോട്ട് എ.ടി.എം എന്ന ബ്രാൻഡിലുള്ള എ.ടി.എമ്മുകൾ പ്രധാനമായും ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലുമാണ്.

2013ലാണ് ഡബ്ല്യു.എൽ.എ ലൈസൻസുമായി ഹിറ്റാച്ചി വൈറ്റ് ലേബൽ എ.ടി.എമ്മുകളുടെ രംഗത്ത് എത്തിയത്. നിലവിൽ ക്യാഷ് ഡെപ്പോസിറ്റ് സൗകര്യം നൽകുന്ന ഏക ഡബ്ല്യു.എൽ.എ ഓപറേറ്റർ ഹിറ്റാച്ചിയാണ്. കാർഡുകൾ ഇല്ലാതെ പണം പിൻവലിക്കാനായി ആൻഡ്രോയ്ഡ് സംവിധാനത്തിൽ യു.പി.ഐ എ.ടി.എമ്മും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.