
ലാഹോർ : മുൻ നായകൻ ബാബർ അസമിനെ വീണ്ടും മൂന്ന് ഫോർമാറ്റുകളിലെയും നായകനാക്കുന്നത് പാക് ക്രിക്കറ്റ് ബോർഡ് പരിഗണിക്കുന്നു. കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിന് ശേഷം ബാബർ ക്യാപ്ടൻസി സ്വയം ഒഴിയുകയായിരുന്നു. തുടർന്ന് ടെസ്റ്റിൽ ഷാൻ മസൂദിനെയും ട്വന്റി-20യിൽ ഷഹീൻ ഷാ അഫ്രീദിയേയും നായകരാക്കിയെങ്കിലും ടീമിന്റെ പ്രകടനത്തിൽ മാറ്റംവരാത്തതിനെ തുടർന്നാണ് ബാബറെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നത്.