
തിരുവനന്തപുരം: രാജ്യത്തുടനീളം 300 ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളുടെ വിപുലമായ നെറ്റ്‌വര്‍ക്കുകളെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ യമഹ മോട്ടോര്‍. യമഹ ബ്ലൂ തീമിന് കീഴില്‍ ശക്തമായ നെറ്റുവര്‍ക്ക് സൃഷ്ടിച്ചെടുക്കുവാനും ഉപഭോക്താക്കള്‍ക്ക് മികച്ച എന്‍ഡ് ടു എന്‍ഡ് ഉപഭോക്തൃ അനുഭവം ഉറപ്പാക്കുവാനുമുള്ള കമ്പനിയുടെ അശ്രാന്തപരിശ്രമ ഫലമാണ് ഈ നേട്ടം.
ഇന്ത്യയില്‍ ആകെയുള്ള 300 ബ്ലൂസ്‌ക്വയര്‍ ഷോറൂമുകളില്‍ 129 ഔട്ട്ലെറ്റുകളും സൗത്ത് ഇന്ത്യയിലാണ്.
ഉപഭോക്താക്കള്‍ക്കിടയിലെ സ്വീകാര്യത ഉയര്‍ത്തുവാനും പ്രീമിയം ഇമേജ് സ്വന്തമാക്കുവാനും 2018 ല്‍ ആരംഭിച്ച കാള്‍ ഓഫ് ദി ബ്ലൂ എന്ന ബ്രാന്‍ഡ് ക്യാംപയിനിലൂടെ യമഹയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ ക്യാംപയിനിന്റെ ഭാഗമായി 2019ലാണ് ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ എന്ന ആശയം യമഹ നടപ്പിലാക്കുന്നത്. ഇരു ചക്ര വാഹനങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കുമായി ഉപഭോക്താക്കള്‍ക്ക് ഒരൊറ്റ പരിഹാരം എന്നതാണ് ഈ ആശയത്തിലൂടെ ലക്ഷ്യമിട്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് യമഹ ബ്രാന്‍ഡുമായി കൂടുതല്‍ ദൃഢമായ ബന്ധം സൃഷ്ടിക്കുവാന്‍ ഈ പ്രീമിയം ഔട്ട്‌ലെറ്റുകളിലൂടെ സാധിച്ചു.