elephant

കൽപ്പറ്റ: വയനാട്ടിൽ വനത്തിൽ തേനെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കാട്ടുനായ്ക്ക കോളനിയിൽ മിനിയാണ് കൊല്ലപ്പെട്ടത്. മിനിയുടെ കൂടെയുണ്ടായിരുന്നു ഭർത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റു.

സംഭവം നടന്നത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലമ്പൂർ വാണിയമ്പാറ സ്റ്റേഷനിലെ വനപാലകർ കാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വയനാട് - മലപ്പുറം അതിർത്തിയാണ് പരപ്പൻപാറ.

അതേസമയം, തൃശൂർ അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് മുമ്പിൽ കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ് എത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ സ്‌റ്റേഷന് മുന്നിലെ തെങ്ങിൽ നിന്ന് തേങ്ങയും ഓലയും വലിച്ചിട്ട് തിന്നു.