d

ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സീക്രട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മോട്ടിവേഷണൽ ഡ്രാമ ജോണറിൽ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ്. തിരക്കഥ എസ്.എൻ സ്വാമി, സംഗീതം ജേക്സ് ബിജോ, ഡി.ഒ.പി ജാക്സൺ ജോൺസൺ, എഡിറ്റിംഗ് ബസോദ് ടി. ബാബുരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പി.ആർ.ഒ പ്രതീഷ് ശേഖർ.