passenger

ബംഗളൂരു: കർണാടകയിൽ നിന്ന് മൈസൂരുവിലേക്ക് ബസിൽ യാത്ര ചെയ്ത "പക്ഷികൾക്ക്" ടിക്കറ്റ് മുറിച്ച് കണ്ടക്ടർ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി) ബസ് കണ്ടക്ടറാണ് ഈ തത്തകൾക്ക് ടിക്കറ്റ് നൽകിയത്. 444 രൂപയാണ് ഈടാക്കിയത്.


ഒരു ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു സ്ത്രീയും കൊച്ചുമകളും കൂടിയാണ് ബസിൽ കയറിയത്. കർണാടക സർക്കാരിന്റെ 'ശക്തി യോജന' പ്രകാരം ഇരുവർക്കും ടിക്കറ്റെടുക്കാതെ ബസിൽ സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ ഇവർ കൊണ്ടുവന്ന കൂട്ടിൽ നാല് ലൗബേർഡ്സുകളുണ്ടായിരുന്നു. ഇവയ്ക്കാണ് കണ്ടക്ടർ ടിക്കറ്റ് മുറിച്ചത്.

ഈ ടിക്കറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു പക്ഷിക്ക് 111 രൂപ വച്ച് നാലെണ്ണത്തിന് 444 രൂപയാണ് ഈടാക്കിയത്. സംഭവം സഹയാത്രികരെ രസിപ്പിച്ചു. ഇവരിലാരോ ഒരാളാണ് ലൗബേർഡ്സിന്റെയും ടിക്കറ്റിന്റെയും ചിത്രങ്ങൾ പകർത്തിയത്.

చిలుకలకు ₹444 బస్ టికెట్ కొట్టిన కండక్టర్

కర్ణాటక - ఓ మహిళ తన మనవరాలితో కలిసి బెంగళూరు నుంచి మైసూరుకు బస్సులో ప్రయాణించింది. 4 చిలుకలను వెంట తీసుకొచ్చింది. 'శక్తి' పథకంలో భాగంగా వారికి కండక్టర్ ఫ్రీ టికెట్ ఇచ్చాడు కానీ చిలుకలను బాలలుగా పరిగణిస్తూ ₹444 ఛార్జీ వసూలు చేశారు.… pic.twitter.com/WzhVS2NDB6

— Telugu Scribe (@TeluguScribe) March 28, 2024