kasi

ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതികൾക്ക് 4വർഷം തടവും 25000 രൂപപിഴയും. തേനി കമ്പം 58 കുറങ്കുമായൻ സ്ട്രീറ്റിൽ കാശിമായൻ (69) കോമ്പുറോഡ് അർജ്ജുനൻ (42)എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി 2 ജഡ്ജ് എസ്.ഭാരതി ശിക്ഷിച്ചത്. 2015 ഒട്കോബർ 5ന് ആലപ്പുഴ സ്വാമി ജിംനേഷ്യത്തിന് സമീപത്ത് നിന്ന് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നാർക്കോട്ടിക് സെൽ സ്ക്വാഡിലെ സി.ഐയായിരുന്ന രാജൻ ബാബുവും സംഘവുമാണ് 1.5 കിലോ കഞ്ചാവുമായി ഇവരെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി.വി ജയചന്ദ്രനും അഡീഷണൽ പ്രോസിക്യൂട്ടർ എസ്.എ ശ്രീമോനും ഹാജരായി.