
മുംബയ് : പരിക്കിനെത്തുടർന്ന് വിശ്രമിക്കുന്ന സൂര്യകുമാർ യാദവിന് ഐ.പി.എല്ലിൽ കളിക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിഹാബിലിറ്റേഷനിൽ കഴിയുന്ന സൂര്യ പൂർണമായും ഫിറ്റ്നെസ് വീണ്ടെടുത്തിട്ടില്ല. സൂര്യ പുറത്തിരുന്ന ആദ്യ രണ്ട് മത്സരങ്ങളിൽ മുംബയ് ഇന്ത്യൻസ് തോറ്റിരുന്നു. ജൂണിൽ ലോകകപ്പ് തുടങ്ങുന്നതിനാൽ പരിക്ക് പൂർണമായും മാറുംമുന്നേ ഐ.പി.എല്ലിൽ കളിപ്പിച്ച് റിസ്ക് എടുക്കേണ്ട എന്ന നിലപാടിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.