
ന്യൂഡൽഹി : ഇന്ത്യൻ വനിതാ ഫുട്ബാൾ ലീഗിലെ ഈ സീസണിലെ മികച്ച സ്ട്രൈക്കറായ ഗോകുലം കേരളയുടെ ഉഗാണ്ടൻ താരം ഫസീല ഇക്വാപുട്ട് തിരഞ്ഞെടുക്കപ്പെട്ടു. 13 ഗോളുകളാണ് ഫസീല ഈ സീസണിൽ നേടിയത്. മികച്ച ഡിഫൻഡറായി ഗോകുലത്തിന്റെ തന്നെ ഹെമാം ഷിൽക്കി ദേവി തിരഞ്ഞെടുക്കപ്പെട്ടു. ഒഡിഷ എഫ്.സിയുടെ ഇന്ദുമതി കതിരേശൻ മികച്ച മിഡ്ഫീൽഡറായും ശ്രേയ ഹൂഡ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. 50000 രൂപ വീതമാണ് പുരസ്കാരം. ഒഡിഷ എഫ്.സിയാണ് സീസൺ ജേതാക്കളായത്. ഗോകുലം റണ്ണേഴ്സ് അപ്പാണ്.