തിരുവനന്തപുരം: പേട്ട യംഗ്സ്റ്റേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടർ 19,അണ്ടർ 12 വിഭാഗങ്ങളിലായി ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ആറ് റൗണ്ടുകളിലായി നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാര വിതരണം കേരളകൗമുദി ഡയറക്ടർ ശൈലജ രവി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി.

സെക്രട്ടറി ഡി.കുട്ടപ്പൻ,ജോയിന്റ് സെക്രട്ടറി എ.സജീവ്,വൈസ് പ്രസിഡന്റ് എസ്.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ലിയോ ഡബ്ല്യു.വി.ടിന്റോ, എം.എസ്.അജീഷ് എന്നിവരായിരുന്നു വിധികർത്താക്കൾ. അണ്ടർ 12 വിഭാഗത്തിൽ എ.ബി.അഗസ്‌ത്യ ഒന്നും ഡാനിഷ് ഷാജി രണ്ടും എസ്.എസ്.ആരോൺ മൂന്നാം സ്ഥാനവും നേടി. എസ്.ശ്രീനന്ദ ബെസ്റ്ര് ഗേള് അവാർഡിന് അർഹയായി. അണ്ടർ 19 വിഭാഗത്തിൽ രോഹൻ രഞ്ജിത്ത് ഒന്നും നിരുപമ രാജ് രണ്ടും പ്രണവ് പി.നായർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സഞ്ജന ശ്രീനിവാസൻ ബെസ്റ്റ് ഗേൾ അവാർഡിന് അർഹയായി.