വേനൽ രണ്ട് മാസം പിന്നിടുമ്പോഴേക്കും ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷമാണ്. പലയിടത്തും കുടിവെള്ളം പോലും ലഭ്യമല്ല. ഈ സാഹചര്യം മുതലെടുത്ത് ഐ.ടി കമ്പനികളെ കൂടുതലായി കേരളത്തിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങൾ സജീവമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.