
ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിർസയെ ഹൈദരാബാദിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ട്. എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് എതിരെ മത്സരിപ്പിക്കാൻ നീക്കംനടക്കുന്നതായി ചില ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച നടന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ സാനിയ മിർസയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച നടന്നതായാണ് പുറത്തുവരുന്ന വിവരം.