
പാട്ന: ബീഹാറിൽ 16 ലോക്സഭാ സീറ്റുകളിൽ മത്സരിക്കാൻ അസദുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടി. പലതവണ അഭ്യർത്ഥിച്ചിട്ടും മഹാസഖ്യത്തിന്റെ ഭാഗമാക്കാൻ തയ്യാറായില്ലെന്നും ഇക്കുറി അഞ്ച് സീറ്റുകളിൽ അധികമായി മത്സരിക്കുകയാണെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അഖ്തറുൾ ഇമാൻ പറഞ്ഞു. മുസ്ലിം വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മഹാസഖ്യത്തിന്റെ ഭാഗമാകാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിനവർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. സീമാഞ്ചൽ മേഖലയിലെ ഏഴ് മണ്ഡലങ്ങളിലുൾപ്പെടെ നിരവധി സീറ്റുകളിൽ മുസ്ലിം വോട്ട് നിർണായകമാണ്.