kollam

രൂപത്തിലും ഭാവത്തിലും അടിമുടി മാറാൻ ഒരുങ്ങി കൊല്ലം ജില്ല. തെരുവുകളിലെ ജലവിതരണ ശൃംഖലയിൽ നിന്ന് ആവശ്യഘട്ടങ്ങളിൽ ഫയർഫോഴ്സിന് വെള്ളംശേഖരിക്കാനുള്ള സംവിധാനമായ ഫയർ ഹൈഡ്രന്റുകൾ ജില്ലയിൽ വ്യാപകമാക്കാൻ നടപടി ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട ശുപാർശ സർക്കാരിലേക്ക് നൽകാൻ 21 ന്‌ചേർന്ന ഡയറക്ടർ ജനറൽ മീറ്റിംഗിൽ തീരുമാനമായി. ജില്ലയിൽ ഫയർ ഹൈഡ്രന്റ് സംവിധാനം ഇല്ലാത്തത് ചൂണ്ടിക്കാട്ടി കഴിഞ്ഞ 13ന്‌കേരളകൗമുദി വാർത്ത നൽകിയിരുന്നു.