sidharth

അതിക്രൂരമായ മർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തിൽ ആരെയൊക്കെയോ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും തുടക്കം മുതൽ തന്നെ വൻ ഇടപെടലുകളാണ് നടക്കുന്നത്. മാദ്ധ്യമങ്ങളുടെ ഇടപെടലാണ് ഈ സംഭവത്തിലെ പല ഒളിച്ചുകളികളും പുറത്തു കൊണ്ടുവന്നത്. എസ്.എഫ്.ഐയിലെ അംഗങ്ങളാണ് കേസിലെ പ്രതികൾ.