heavy-rain

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിതമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റ‌ർ വരെ വേഗതയിൽ കാറ്റടിക്കാനും സാദ്ധ്യതയുണ്ട്.

തിരുവനന്തപുരം,​ പത്തനംതിട്ട,​ ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യതയുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം,​ കൊല്ലം,​ കോട്ടയം,​ പത്തനംതിട്ട,​ ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. നാളെ പത്തനംതിട്ടയും ഇടുക്കിയും ഒഴികെയുള്ള തെക്കൻ കേരളത്തിലെയും മദ്ധ്യകേരളത്തിലെയും ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യത പ്രവചിച്ചിട്ടുണ്ട്. കേരള,​ കർണാടക,​ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു