kerala-police

മലപ്പുറം: വളാഞ്ചേരിയിൽ വൻ സ്‌ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. ആയിരക്കണക്കിന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. എന്തിനാണ് സ്‌ഫോടക വസ്തുക്കൾ കൊണ്ടുവന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ പിടികൂടിയത്.

കസ്റ്റഡിയിൽ എടുത്ത നാല് പേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ജലാറ്റിൻ സ്റ്റിക്ക് -1124, ഡിറ്റനേറ്റർ -4000, ഇലക്ട്രിക് ഡിറ്റനേറ്റർ- 3340, സേഫ്റ്റി ഫ്യൂസ് -1820 എന്നിങ്ങനെയാണ് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ ഒരു മണിക്കൂറിന് ശേഷം പുറത്തുവിടുമെന്നാണ് വളാഞ്ചേരി പൊലീസ് പറയുന്നത്.