ഏപ്രിൽ 8ന് പാക്കപ്പ്

അർജുൻ അശോകൻ, അപർണ ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്‌ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിന്റെ തുടർചിത്രീകരണം നാഗർകോവലിൽ ആരംഭിച്ചു. ഏപ്രിൽ 2 വരെയാണ് നാഗർകോവിലിൽ ചിത്രീകരണം. തുടർന്ന് ഏറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. ഏപ്രിൽ 8ന് പാക്കപ്പ് ആകും. അർജുൻ അശോകനും അജു വർഗീസുമാണ് നാഗർകോവിൽ ഷെഡ്യൂളിൽ പങ്കെടുക്കുന്ന താരങ്ങൾ. ഫെബ്രുവരി 19ന് എറണാകുളത്താണ് ആനന്ദ് ശ്രീബാലയുടെ ചിത്രീകരണം ആരംഭിച്ചത്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെശ്രദ്ധേയയായ സംഗീതയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം.സൈജു കുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ .യു, മാളവിക മനോജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിനു ശേഷം കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അഭിലാഷ് പിള്ള രചന നിർവഹിക്കുന്നു. ചന്ദ്രകാന്ത് മാധവൻ ആണ് ഛായാഗ്രഹണം കിരൺ ദാസാണ് എഡിറ്റർ. സംഗീതം രഞ്ജിൻ രാജ്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. ആർട്ട് ഡയറക്ടർ - സാബു റാം; സൗണ്ട് ഡിസൈൻ - രാജാകൃഷ്ണൻ എം ആർ; കോസ്റ്റ്യൂ ഡിസൈനെർ - സമീറ സനീഷ്; മേക്ക് അപ് - റഹിംകൊടുങ്ങല്ലൂർ; അസോസിയേറ്റ് ഡയറക്ടർ - ബിനു ജി നായർ. പ്രശസ്ത സംവിധായകൻ വിനയന്റെ മകനാണ് അഭിനേതാവ് കൂടിയായ വിഷ്ണു വിനയ്.