thomas-isaac

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് ജില്ലാ കളക്ടറുടെ താക്കീത്. കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് കളക്ടർ നിർദേശം നൽകി. ഈ മാസം ഇരുപതിന് പന്തളം തേക്കേക്കര പഞ്ചായത്തിൽ നടത്തിയ കുടുംബശ്രീ സംഗമത്തിൽ ഐസക്ക് പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അടൂർ എൽഎസിയിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ചിത്രീകരിച്ച വീഡിയോയിൽ ഇക്കാര്യം വ്യക്തമാണ്.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായ കുടുംബശ്രീ യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി താങ്കൾ പങ്കെടുത്തു സംസാരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഇനിയിതാവർത്തിക്കരുതെന്നുമാണ് കളക്ടറുടെ താക്കീത്. യു ഡി എഫായിരുന്നു ഐസക്കിനെതിരെ പരാതി നൽകിയത്.