photo

തിരുവനന്തപുരം:സ്കൂൾ പാചക തൊഴിലാളികളെ വേജസ് ആക്ടിൽ നിന്ന് മാറ്റി വേതനത്തിന് പകരം ഓണറേറിയം മാത്രം നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും പാലക്കാട് സ്കൂൾ ജോലിക്കിടയിൽ തീപൊള്ളലേറ്റു മരിച്ച രുഗ്മിണിയമ്മയുടെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ് ) സെക്രട്ടേറിയറ്റിനു മുമ്പിൽ മാർച്ചും ധർണയും നടത്തി.എച്ച്.എം.എസ് ദേശീയ പ്രവർത്തക സമിതി അംഗം സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടോമി മാത്യു,നന്ദൻകോട് ശ്രീദേവി,ജി.ഷാനവാസ്,തേറമ്പിൽ ശ്രീധരൻ,എസ്.മനോഹരൻ,കെ.എസ്.ജോഷി,മലയിൻകീഴ് ശശികുമാർ,എസ്.ശകുന്തള,ഒ.പത്മനാഭൻ,എ.ജി.മുകേഷ് എന്നിവർ പങ്കെടുത്തു.